Wednesday 14 December 2016

നോട്ട് റദ്ധാക്കൽ അവലോകനം: 36 ആം ദിവസം..

നവംബർ 8 ആം തിയതി മുതൽ പ്രധാനമന്ത്രിയുടെ മെക്കട്ടു കേറുന്നവരോട് കുറെ ചോദ്യങ്ങൾ...

- ഇത് കൊണ്ട് സർക്കാരിന് tax ഇനത്തിൽ പൈസ കിട്ടിയില്ലേ

- രാജ്യത്തു കള്ളപ്പണം ഉപയോഗിച്ച് നടന്നിരുന്ന ക്രിമിനൽ ആക്ടിവിറ്റീസ്, കൊട്ടേഷൻ, തീവ്രവാദം എന്നിവ കുറയില്ലേ?

- ഭാവിയിൽ കൂടുതൽ പേരും tax അടക്കില്ലേ.. അപ്പൊ വരുമാനം കൂടില്ലേ?

- സ്ഥലം വിൽക്കുന്നവർ കൂടുതൽ ക്യാപിറ്റൽ gain tax കൊടുക്കേണ്ടി വരില്ലേ?

- ഭാവിയിൽ ഇത് ഹോം ലോൺ interest, Income tax എന്നിവ കുറയാൻ ഉപകരിച്ചാൽ, ഇപ്പോൾ തെറി പറയുന്നവർ ജയ് വിളിക്കോ

- ഉണ്ടായിരുന്ന കള്ളനോട്ടു (എത്ര ആണെങ്കിലും) പോയില്ലേ?

- എല്ലാ കച്ചവടങ്ങളും ഇനി സുതാര്യം ആവില്ലേ?

ഇനി ഇത് മുമ്പു ബിജെപി ക്കാർ മാത്രേ അറിഞ്ഞുള്ളൂ, അവർക്കു വെളുപ്പിക്കാൻ സമയം കിട്ടി, നമുക്ക് കിട്ടിയില്ല എന്നാണെങ്കിൽ, മൂഞ്ചി എന്ന് പറയും.. പ്രതേകിച്ചൊന്നും ചെയ്യാനില്ല..നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തും, ടെക്നോ പാർക്കിനടുത്തും, bypass റോഡിനടുത്തും, മറ്റു പല സർക്കാർ പ്രൊജക്റ്റ് നു അടുത്തും ഒന്നും അറിയാതെ സ്ഥലം വാങ്ങി കൂട്ടിയവർ ആണ് മുതല കണ്ണീർ ഒഴുക്കുന്നത്.. പിന്നെ എല്ലാവരും പബ്ലിക് ഇമേജ് വർധിപ്പിക്കാൻ പലതും ചെയ്യും..ഇനി കരഞ്ഞതും, അമ്മയെ കൊണ്ട് വന്നതും ഒക്കെ നാടകം ആണെങ്ങിൽ (അല്ല കേരളത്തിന്റെ ധനമന്ത്രി ഇപ്പളും ഇതിനെ അങ്ങനെയാ കാണുന്നെ), നാടകത്തിൽ ഓസ്കാർ കിട്ടിയ പലരും എല്ലാ പാർട്ടിയിലും ഉണ്ട്.. സഹ നടന്മാർക്കും ജീവിക്കണ്ടേടെയ്..

ഈ പോസ്റ്റിനു 'നിങ്ങളെന്ന ബിജെപി യിൽ ചേർന്നെ', 'യജമാന സ്നേഹം' കാട്ടുകയാണോ എന്നീ സ്ഥിരം ചോദ്യങ്ങൾ ആയി വരുന്നവർക്ക് നിങ്ങൾ ഇതുവരെ മോദിയെ വിളിച്ച തെറി ഒക്കെ നിങ്ങൾക്കും തിരിച്ചു തന്നിരിക്കുന്നു.. അപ്പൊ ഒന്നാം പാദത്തിൽ സമനില... 😊😊😊

ഇനിയിപ്പോ ദിവസക്കൂലി കൊടുത്തു സമരം നടത്താൻ പൈസ ഇല്ലാത്തതു കൊണ്ട്, ശമ്പളം കൊടുക്കണ്ട എല്ലാ ഒന്നാം തീയതി ഹർത്താൽ പ്രഖ്യാപിക്കുക.. അപ്പൊ തീരുന്ന നോട്ടു ക്ഷാമം അല്ലെe ഇപ്പോൾ ഉള്ളു?

പിന്നെ ശരിക്കും ക്യുവിൽ നിന്നും ബുദ്ധിമുട്ടിയ എല്ലാവരുടെയും ചീത്ത വിളിയിൽ ഞാനും പങ്കു ചേരുന്നു... പക്ഷെ ഇത് ഇതിലും നന്നായി ചെയ്യാമായിരുന്നു, ഇതിന്റെ ആവശ്യം ഉണ്ടായില്ല എന്നൊക്കെ ഇപ്പളും പറയുന്നവർ ഇത് വരെ ചെയ്തു കൂട്ടിയതൊക്കെ എല്ലാരും കണ്ടതാണല്ലോ. സുപ്രീം കോടതിയിൽ സഹകരണ ബാങ്കുകളുടെ കേസിനു പോവാൻ ഹർത്താൽ വേണോ? ആലോചിക്കാൻ rest എടുത്തതാണോ?.. തിന്നും ഇല്ല, തീറ്റിക്കും ഇല്ല എന്ന നിലപാട് ഇനിയെങ്കിലും മാറ്റുവോ?

പിന്നെ സുരു ചേട്ടൻ ഷേവ് ചെയ്തു മലക്ക് പോയി എന്നു പറഞ്ഞു പൊങ്കാല ഇട്ടവർ ഇന്നലെ മ്മ്‌ടെ പ്രതിപക്ഷ നേതാവ് ചുള്ളൻ ആയി പിള്ളേരൊത്തു മലക്ക് പോവുന്ന സെൽഫി കണ്ടില്ലാവോ?

എന്തായാലും വടക്കാഞ്ചേരി ഇഷ്യൂ, വെടിക്കെട്ട് ദുരന്തം, സ്വജനപക്ഷെ പാതം ഒക്കെ മുക്കി കളഞ്ഞ മോദി അണ്ണന് രഹസ്യമായി എങ്കിലും ഒരു നന്ദി പറയടെയ്..മോദി കമ്മ്യൂണിസ്റ്റ് ആടോ.... ഞമ്മന്റെ ആളാ.. ഇടയ്ക്കു ഓൻ കോൺഗ്രസ് കാരനാവും.. ഒരു മെംബെർഷിപ് കൊടുത്തു ഇങ്ങോട്ടു കൊണ്ട് വരാൻ നോക്ക്..

😊😊😊😊😊
സോമൻ ഡയലോഗ്..

എന്തോന്നാട സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം ഉള്ള ബുജി പറഞ്ഞെ, Irrevarence?? അല്ല, Monumental Management Disaster.. എന്ന് വെച്ചാ എന്താ, നീ തല കുലുക്കി അല്ലോ..

അത് പിന്നെ...

പച്ച മലയാളത്തിൽ ഒരുമാതിരി മറ്റെതിലെ പണിയായി എന്ന് പറയും... അതേടോ, മറ്റേതിലെ പണിയാ... പക്ഷെ ഞാൻ ചായക്കട നടത്തിയവൻ ആണ്..രാക്ഷ്ട്രത്തിന് വേണ്ടി കുടുംബം വരെ വേണ്ടാന്ന് വെച്ചവനാടോ.. ഞാൻ ഇതിലും വലുതും ചെയ്യും.. എന്റെ ചെറു പ്രായത്തിൽ കുടുംബം വിട്ടു, ഗുജറാത്ത് മല കേറുമ്പോൾ എനിക്ക് വയസ്സ് 32.. അന്ന് തുടങ്ങിയതാ ഞാൻ ഈ വെട്ടിക്കൂട്ട്... അന്ന് എനിക്ക് അന്നം തന്നത് പിതാവ് പറയുന്നപോലെ പള്ളിയോ പട്ടക്കാരനോ അല്ലാ.. ഒന്നും ഇല്ലാണ്ട് നടന്നിരുന്ന അംബാനിയാ.. സ്മരണ വേണം സ്മരണ..😊😊

പിന്നെ ഒന്നുകൂടി കേട്ടോ, അന്തസ്സായി ജനങ്ങൾ വോട്ടു ചെയ്തു ജയിപ്പിച്ചിട്ടാ ഇവിടെ ഇരിക്കുന്നെ.. അല്ലാണ്ട് രാജ്യസഭയുടെ പിൻവാതിലൂടെ വന്നതല്ല.. മനസിലായോടോ?

അത് കൊണ്ട്, ഞാൻ ഇനിയും മണ്ടത്തരം കാട്ടി കൊണ്ടിരിക്കും..ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.. എനിക്ക് ഇത്രേം പഠിത്തം ഉള്ളു.. എനിക്ക് സ്റ്റാർ ആവണം...എനിക്ക് മാത്രം സ്റ്റാർ ആവണം...
😊😊😊
മേരാ പ്യാരെ ഇരിങ്ങാലക്കുട വ്യാസിയോം.... മേംനെ ഇരിങ്ങാലക്കുട കെലിയെ ഘർ ചോട, ഇരിങ്ങാലക്കുട ഭി ചോട..😊😢.. ഫിർ ഭി.... തും ലോഗ് കബ് സംജോഘേ മുജേ... ജയ് ഹിന്ദ്..
My sacrifice for the country/Irinjalakuda (My Home Town)..

Based on Public demand for my non-malayali friends....

If any of you think Our Prime mister had done some great sacrifice by leaving his family for the country, there are many better examples we have who left the country itself for the betterment of country.. They should be rewarded and recognised first so that they never come back and screw up our progress 😊😊😊

Other small examples like our PM are many in the software industry like me !!!!.. I left my village at the age of 15 to Assam, then never had gone back to home town for more than a month on stretch till date.. For that, my hometown should be always thankful to me... What would have happened if I had been there for past 15 years.. Scary thought for neighbours and locals there.. So, recognize and appreciate where it is really due..

Mera Town walom, mein ne hamara home town keliya, home town bhi choda.. Usse bada sacrifice kya hoga? Mein ne Mera family ko bhi home town me nahin choda...Be thankful guys 👍👍☺☺☺

JAI HIND